കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.കെ. ഷാജി നീലീശ്വരം അദ്ധ്യക്ഷനായി. മാനേജർ കെ.എൻ. സാജു, വി.എസ്. ജിഷ്ണു, ലക്ഷ്മി രഞ്ജിത്, സി.ഡി.എസ് മുൻ ചെയർമാൻ ജനത പ്രദീപ്, ബോൾഗാട്ടി കിറ്റ്സ് സ്റ്റാഫ് മിഥുൻ എന്നിവർ സംസാരിച്ചു.