 
കൊച്ചി: എം.ജി റോഡ് മെട്രോ സ്റ്റേഷന് മുന്നിലെ മഹാത്മ ഗാന്ധി പ്രതിമ ഹൈബി ഈഡൻ എം.പി അനാച്ഛാദനം ചെയ്തു. കെ.എം.ആർ.എൽ ഡയറക്ടർ സിസ്റ്റംസ് ഡി.കെ.സിൻഹ, ഡയറക്ടർ പ്രൊജക്ട്‌സ് ഡോ.എം.പി. രാംനവാസ് മെട്രോ യാത്രയ്‌ക്കെത്തിയ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ വയോധികർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
മഹാത്മാ ഗാന്ധിയുടെ ധ്യാനരൂപത്തിലെ പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. ചെട്ടിയാകുന്നേൽ ഗ്രൂപ്പ് മേധാവി സാന്റി അഗസ്റ്റിൻ, കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റി ഡയറക്ടർ സുഭാഷ്, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത്, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.