rally

തൃപ്പൂണിത്തുറ: ദി പെഡസ്ട്രിയൻ ഫെസിലിറ്റേഷൻ കൗൺസിൽ ഗാന്ധി ജയന്തി ദിനത്തിൽ വടക്കേകോട്ട മെട്രോ സ്റ്റേഷൻ മുതൽ സ്റ്റാച്യു വരെയുള്ള നടപ്പാത പദ്ധതിയായ രാജവീഥിയുടെ പൂർത്തീകരണം ലക്ഷ്യമാക്കി പദയാത്ര സംഘടിപ്പിക്കും. രാവിലെ 6.30 ന് കെ.ബാബു എം.എൽ.എ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ദി പെഡസ്ട്രിയൻ ഫെസിലിറ്റേഷൻ കൗൺസിൽ പ്രസിഡന്റ് ആർ.അജിത്കുമാർ വർമ്മ അദ്ധ്യക്ഷത വഹിക്കും. കൊച്ചി റിഫൈനറിയുടെയും കൊച്ചി മെട്രോയുടെയും ഉന്നത ഉദ്യോഗസ്ഥർ, തൃപ്പൂണിത്തുറയിലെ പൗരപ്രമുഖർ, നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ എന്നിവർ പദയാത്രയിൽ പങ്കെടുക്കും.