 
പെരുമ്പാവൂർ: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളെ ആദരിച്ചു. സാന്ത്വന മരണാനന്തര കുടുംബസഹായനിധിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകൾ സംസ്ഥാന വൈസ് പ്രസിഡന്റ് മാർട്ടിൻ കെ.മാത്യു വിതരണം ചെയ്തു. മണികണ്ഠൻ നായർ, പോൾ ജോസഫ്, ടി.എ. മുഹമ്മദ് ബഷീർ, ജോസ് പീറ്റർ, കൗൺസിലർ ഐവ ഷിബു, സി.എസ്. ഗോപാലകൃഷ്ണൻ, ടി.കെ. തോമസ്, പി.യു. ജോസഫ്, സാറാമ്മ ജോൺ, കെ.എസ്. സലിം, കെ.പി. പോൾ, പി.എം. ബേബി, സലിം പുത്തുക്കാടൻ എന്നിവർ പ്രസംഗിച്ചു. മെഡിസെപ്പ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്നും അർഹതഹപ്പെട്ട പെൻഷൻ ആനുകൂല്യങ്ങളും ഡി.എ കുടിശികയും അനുവദിക്കണമെന്നും പ്രമേയത്തിലൂടെ
ആവശ്യപ്പെട്ടു.