കൊച്ചി: കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മയുടെ ഒന്നാം വാർഷിക സമ്മേളനം ഒക്ടോബർ 27ന് എറണാകുളം ആശീർഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളന നടത്തിപ്പിന് കെ.എസ്.ദാമോദരൻ നമ്പൂതിരി ചെയർമാനും വി.പി. രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ആർ.ഗീത, കെ.എസ്.സെൻ. കെ.പി.പ്രദീപ്‌, എം.എ. ടെൻസൺ, ക്രിസ്റ്റി കെ.എബ്രഹാം, പി.ഐ.രാജു, കെ.എൻ. നന്ദകുമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.