മട്ടാഞ്ചേരി: വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സാഹിത്യ സെമിനാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ വിനീത് സി.വിജയൻ സ്വാഗതവും ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ സിംല കാസിം നന്ദിയും പറഞ്ഞു. 14 ഉപജില്ലകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ പങ്കെടുത്തു. മൂവാറ്റുപുഴ ഉപജില്ലയിലെ നാദിയ സമീർ ഒന്നാം സ്ഥാനവും മട്ടാഞ്ചേരി ഉപജില്ലയിലെ ടി.ബി.ഫർഹാന രണ്ടാംസ്ഥാനവും കോലഞ്ചേരി ഉപജില്ലയിലെ ആഗ്നേയ് പ്രകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പുസ്തകവും നൽകി.