മൂവാറ്റുപുഴ: ഇന്ന് ഉച്ചയ്ക്ക് 2മുതൽ നാളെ ഉച്ചയ്ക്ക് 2വരെ പി.ഒ ജംഗ്ഷൻ മുതൽ കോഴിപ്പിള്ളി ജംഗ്ഷൻവരെ ഇരുവശത്തേക്കും വാഹനഗതാഗതവും റോഡ് സൈഡി ലുള്ള പാർക്കിംഗും നിരോധിച്ചു.
• ഹൈറേഞ്ച് ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്കുളള വാഹനങ്ങൾ കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡുവഴി തങ്കളം ജംഗ്ഷൻ എത്തുന്നതിനുമുമ്പായി ആലുംമാവ് - കുരൂർ റോഡിൽക്കൂടി തൃക്കാരിയൂർ റോഡിൽ പ്രവേശിച്ച് തങ്കളം സൺഡേ സ്ക്കൂളിന് സമീപമുള്ള ആലുംമാവ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുഴിയിലെത്തി പെരുമ്പാവൂർ ഭാഗത്തേക്ക് പോകണം. ചെറിയ വാഹനങ്ങൾ കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡിലെ മലയിൻകീഴ് ജംഗ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് ബ്ലോക്ക് ഓഫീസ് റോഡിലൂടെ തൃക്കാരിയൂർവഴി നെല്ലിക്കുഴിയിലെത്തി പോകണം.
• ഹൈറേഞ്ച് ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേക്കുള്ള വാഹനങ്ങൾ കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡുവഴി തങ്കളം ജംഗ്ഷനിലെത്തി എം.എ കോളേജ് റോഡുവഴി വിമലഗിരി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകണം.
• പെരുമ്പാവൂർ ഭാഗത്തുനിന്ന് ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തങ്കളം ജംഗ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് തങ്കളം - കോഴിപ്പിള്ളി ബൈപ്പാസ് റോഡുവഴി പോകണം.
• മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വിമലഗിരി ജംഗ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് തങ്കളം - എം.എ കോളേജ് റോഡുവഴി തങ്കളം ജംഗ്ഷനിലെത്തി നേരെ തങ്കളം - കോഴിപ്പിള്ളി ബൈപ്പാസ് റോഡുവഴി പോകണം.
• മൂവാറ്റുപുഴയിൽനിന്ന് ഹൈറേഞ്ച് ഭാഗത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്രാവാഹനങ്ങൾ പുതുപ്പാടി - വാരപ്പെട്ടി - അടിവാട് - ഊന്നുകൽ റോഡിൽക്കൂടി പോകണം.
• പോത്താനിക്കാടുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഹെവിവാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ വാട്ടർ അതോറിട്ടി - എം.എ കോളേജ് റോഡിലൂടെ പോകണം.
• ഹൈറേഞ്ച്, ചേലാട് ഭാഗത്തുനിന്ന് കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന ട്രാൻ, സ്വകാര്യബസുകൾ അരമനപ്പടി ബൈപ്പാസ് ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് റോഡിന്റെ കിഴക്കുഭാഗത്ത് പാർക്ക് ചെയ്യണം. പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡുവഴി പോകണം.
• പെരുമ്പാവൂർ ഭാഗത്തുനിന്ന് കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ നങ്ങേലിപ്പടിയിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് തങ്കളം കാക്കനാട് റോഡിലൂടെ നാലുവരിപ്പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി അവിടെനിന്നുതന്നെ യാത്രതുടരണം.
• തൃക്കാരിയൂർ ഭാഗത്തുനിന്ന് കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന ബസ്സുകൾ തങ്കളം ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി അവിടെനിന്നുതന്നെ യാത്ര തുടരണം.
• മൂവ്വാറ്റുപുഴ ഭാഗത്തുനിന്ന് കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ തങ്കളം - എം.എകോളേജ് റോഡുവഴി തങ്കളം കാക്കനാട് റോഡിൽ നാലുവരിപ്പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി അവിടെനിന്നുതന്നെ യാത്ര തുടരണം.
*പാർക്കിംഗ്
വലിയ വാഹനങ്ങൾ തങ്കളം - കാക്കനാട് റോഡിന്റെ ഇരുവശങ്ങളിലും വാഹനഗതാഗതത്തിന് തടസംവരാത്തവിധം പാർക്ക് ചെയ്യണം. ചെറിയവാഹനങ്ങൾ തങ്കളം - കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ വടക്കരികിൽ പാർക്കിംഗിനായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും മലയിൻകീഴിനും അരമനപ്പടിക്കും ഇടയിലുള്ള പാർക്കിംഗ് ഏരിയയിലും സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയുടെ കോമ്പൗണ്ടിലും കിഴക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശോഭനസ്കൂൾ ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം. തങ്കളം - കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ തെക്കുഭാഗത്ത് പാർക്കിംഗ് പാടില്ല.