memory

പള്ളുരുത്തി: വി.എസ്.കൃഷ്ണൻ ഭാഗവതർ സ്മൃതി ഇന്ന് നടക്കും. വൈകിട്ട് 5ന് സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ, കെ.വി.സുധീർ രാജ്, ഇടക്കൊച്ചി സലിം കുമാർ തുടങ്ങിയവർ സംബന്ധിക്കും. സ്മാരക അവാർഡ് കുമ്പളം ബാബുരാജുവിന് നൽകും. വിശിഷ്ടോപഹാരം കെ.എം. ധർമ്മന് നൽകും. ജോസ് പൊന്നൻ, ആർട്ടിസ്റ്റ് ബാബു, വി.ആർ.മണി, ജെസി ജോയ്, കെ.സുബ്രഹ്മണ്യൻ എന്നിവരെ ആദരിക്കും. ചടങ്ങിൽ വിവാഹ ധനസഹായവും ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് സഹായവും നൽകും. തുടർന്ന് പഞ്ചരത്ന കീർത്തനാലാപനം നടക്കും.