mookambika-temple
പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ, കൗൺസിലർമാരായ ടി.വി. നിഥിൻ, സജി നമ്പ്യത്ത്, രഞ്ജിത്ത് മേനോൻ, ഇ.ജി. ശശി, ദേവസ്വം കമ്മീഷണർ വി.എസ്. പ്രകാശ്, ചീഫ് എൻജിനിയർ ആർ. അജിത്ത്കുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ വി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.