അങ്കമാലി: സെന്റ് ആൻസ് കോളേജിലെ എൻ.സി.സി ആർമി, നേവൽ, എൻഎസ്എസ്, ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത കാമ്പയിൻ ഇന്ന് ഉദ്ഘാടനം ചെയ്യും. കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് ഉദ്ഘാടനം ചെയ്യും.