പറവൂർ: പ്ളാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരെ മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിലെ എസ്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മൂത്തകുന്നം കവലയിൽ കർത്തവ്യറാലിയും പരിസരശുചീകരണ ബോധവത്കരണവും നടത്തി. വടക്കേക്കര ഗ്രാപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ധന്യ എം. രാജ്, പ്രൊഫ. ഉണ്ണിക്കൃഷ്ണൻ, ടി.ബി. ബിൻറോയ്, വോളന്റിയർ സെക്രട്ടറിമാരായ ആയുഷ്, മാസിൻ, സൈറ എന്നിവർ നേതൃത്വം നൽകി.