നെടുമ്പാശേരി: ചെങ്ങമനാട് വാണികളേബരം വായനശാലയിൽ നടന്ന 75-ാം സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച മുൻ ലൈബ്രറി പ്രസിഡന്റ് ചെങ്ങമനാട് കുന്നത്ത് രഘുനാഥൻ നായരെ ആറുമാസത്തേക്ക് വായനശാല അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.
വായനശാലയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ച് കയറി മൈക്കും ട്രോഫികളും മറ്റും തട്ടിമറിക്കുകയും വായനശാല പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ഭാരവാഹികളുടെ ആരോപണം.