11
എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: കുടിശികയായിട്ടുള്ള ഡി.എ അനുവദിക്കാതെയും മൂന്ന് വർഷമായി ലീവ് സറണ്ടർ നിഷേധിച്ചും മെഡി സെപ്പിലെ ആശങ്കകൾ പരിഹരിക്കാതെയും ജീവനക്കാരോട് സർക്കാർ നിഷേധാത്മക നിലപാട് പുലർത്തുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് പറഞ്ഞു. എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ. വിവേക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആന്റണി സാലു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സിനു പി. ലാസർ , എം.എ.എബി, വി.കെ. ശിവൻ, ജെ.പ്രശാന്ത്, പ്രമോദ് മുളവുകാട്, ഉമേഷ് കുമാർ, ഷാഹുൽ ഹമീദ്, നാരായണൻ, സമ്പത്ത് കുമാർ, ശ്രീനി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു