പെരുമ്പാവൂർ: അകനാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി സ്ഥിരമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മിന്നാമിന്നിക്കൂട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ജനപ്രതിനിധികളായ റോഷ്‌നി എൽദോ, എ.ടി. അജിത്കുമാർ, കെ.ജെ. മാത്യു, ഡോളി ബാബു, പ്രിൻസിപ്പൽ യു. സിന്ധു, ഹെഡ്മിസ്ട്രസ് എം.ആർ. ബോബി, എം.പി. പുരുഷൻ എന്നിവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സ്‌കൂൾ ലൈബ്രറികളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ലൈബ്രറിയായി മാറിയ അകനാട് സ്‌കൂൾ ലൈബ്രറിയിലുള്ള പതിനായിരത്തോളം പുസ്തകങ്ങളുടെ വിതരണവും പ്രചാരണവും ലൈബ്രറിയുടെ ചുമതലയുമെല്ലാം മിന്നാമിന്നിക്കൂട്ടത്തിനാണ്. ഇതിനായി പ്രത്യേക പരിശീലനവും കുട്ടികൾക്ക് നൽകിയിട്ടുണ്ട്.