പറവൂർ: കോട്ടുവള്ളി അമ്പാടി സേവാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാതൃസംംഗമം ഇന്ന് കോട്ടുവള്ളി എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. രാവിലെ പത്തിന് സമാരംഭസഭ പദ്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്യും. അഡ്വ. നിവേദിത മുഖ്യപ്രഭാഷണം നടത്തും. ഗായിക ദുർഗാ വിശ്വനാഥ് മുഖ്യാതിഥിയാകും. ആത്മീയസഭയിൽ ആചാര്യ ആശ ശ്രീകുമാർ പ്രഭാഷണം നടത്തം. വൈകിട്ട് നാലിന് സമാപനസമ്മേളനം എസ്. സേതുമാധവൻ ഉദ്ഘാടനം ചെയ്യും. ശശികല മുഖ്യപ്രഭാഷണം നടത്തും.