sn-giri
വയോജന ദിനത്തിൽ ശ്രീനാരായണ സേവിക സമാജത്തിനു കീഴിലെ വിശ്രമ സദനം തോട്ടുമുഖം ശ്രീനാരായണ ഗിരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ

ആലുവ: വയോജന ദിനത്തിൽ ശ്രീനാരായണ സേവിക സമാജത്തിനു കീഴിലെ വിശ്രമസദനം സന്ദർശിച്ച് തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. തുടർന്ന് മുത്തശിമാർക്കൊപ്പം ആടിയും പാടിയും സന്തോഷത്തിൽ കുട്ടികളും പങ്കാളികളായി. കുട്ടികൾ അവർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി ദിനാചരണം ആഘോഷമാക്കി.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. നാസി, ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ, രഞ്ജു ഷൈൻ, സുചിത്ര സുനീഷ്, ശ്രീനി പ്രവീൺ എന്നിവർ സംസാരിച്ചു.