morcha

കൊച്ചി: തിരുമാന്ധാംകുന്ന് ദേവസ്വം ബോർഡ് പോളി ടെക്‌നിക്ക് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥികൾ സരസ്വതീദേവിയെ അപഹസിച്ച് വരച്ച ചിത്രം ഹൈന്ദവ വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് സംസ്ഥാന മഹിളാ ഐക്യവേദി. പുരോഗമനത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിൽ ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്ന പ്രവണത വിദ്യാർത്ഥികൾക്കു ഭൂഷണമല്ല. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നടപടി ഇന്നത്തെ സാഹചര്യത്തിൽ ഒരു വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ്. വികലമായ ചിത്രം വരച്ച് സരസ്വതിയെന്ന പേരും എഴുതി അപമാനിച്ച ദേവസ്വം ബോർഡ് കോളേജിലെ എസ്.എഫ്.ഐ നേതൃത്വം ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമനും ജനറൽ സെക്രട്ടറി ഷീജാ ബിജുവും ആവശ്യപ്പെട്ടു.