anti-drug

കൊച്ചി: സംസ്ഥാന വ്യവസായ സുരക്ഷാ സേനയും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ആന്റി​ നാർക്കോട്ടി​ക് റൺ​ ഇന്ന് രാവിലെ 7.30ന് വ്യവസായ മന്ത്രി പി .രാജീവ് ഇൻഫോപാർക്ക് കവാടത്തിൽ ഉദ്ഘാടനം ചെയ്യും.

പി.വി. ശ്രീനിജി​ൻ എം.എൽ.എ , ഐ.എസ്.എഫ് കമാൻഡന്റ് കെ.എൻ.അരവിന്ദൻ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ,​ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്. പി​. വൈ ആർ. റെസ്റ്റം, തൃക്കാക്കര എ.സി.പി ബേബി എന്നിവർ സംസാരിക്കും. ചലച്ചിത്ര അതിഥി രവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.