മുവാറ്റുപുഴ: കൊച്ചി- തേനി നാഷണൽ ഹൈവേ 85ന്റെ പാച്ച് വർക്കിന് ഫണ്ട് അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് എൻ.എച്ച്.എ.ഐ നേരത്തെ സമർപ്പിച്ചിരുന്ന 887 കോടി രൂപയുടെ 6 വർക്കുകൾ ആരംഭിക്കുന്നതിനാൽ പാച്ച് വർക്കുകൾ റദ്ദ് ചെയ്യുകയായിരുന്നു. എന്നാൽ ഇതിനോടകം ടെൻഡർ നടപടികൾ ആരംഭിച്ച 2 വർക്കുകൾ ഒഴികെ ബാക്കി 4 വർക്കുകൾ റദ്ദാക്കിക്കൊണ്ട് ബാക്കിത്തുക പാച്ച് വർക്ക് പൂർത്തികരിക്കുന്നതിനുവേണ്ടി എൻ.എച്ച്-85 കൊച്ചി- മൂന്നാർ സ്ട്രെച്ചിൽ ഉപയോഗിക്കാമെന്ന് എൻ.എച്ച്.എ.ഐപ്രോജക്ട് ഡയറക്ടർ ജയബാലചന്ദ്രൻ സംസ്ഥാന എൻ.എച്ച് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാച്ച് വർക്കിന് അനുമതിയായത്. പാച്ച് വർക്ക് ഉടൻ പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകിയിരുന്നു.