മൂവാറ്റുപുഴ: കക്കടാശേരി-കാളിയാർ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പോത്താനിക്കാട് - പൈങ്ങോട്ടൂർ റോഡിൽ കെ.എസ്.ടി.പി നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മൂവാറ്റുപുഴനിന്ന് കാളിയാർ ഭാഗത്തേയ്ക്ക് പോകുന്ന ഭാരവാഹനങ്ങൾ പോത്താനിക്കാട് കവലയിൽനിന്ന് തിരിഞ്ഞ് പഞ്ചായത്ത് ഓഫീസ് കവലയിലൂടെ മാത്തമറ്റം റോഡിലൂടെ ആനാത്തുംകുഴികവലയിലെത്തി പൈങ്ങോട്ടൂർ കവലയിലൂടെ പോകണം. മൂവാറ്റുപുഴ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ പൈങ്ങോട്ടൂർ കവലയിൽനിന്ന് തിരിഞ്ഞ് ആനാത്തുകുഴിയിലെത്തി ചാത്തമറ്റം റോഡിൽ പ്രവേശിച്ച് പോത്താനിക്കാടിന് പോകണം.