കോലഞ്ചേരി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മ​റ്റക്കുഴി മുതൽ കക്കടാശേരി വരെയുള്ള ഭാഗത്തെ നവീകരണത്തിന് 75 ലക്ഷംരൂപ അനുവദിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ദേശീയപാത അതോറി​റ്റിയാണ് തുക അനുവദിച്ചത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.