pinappil
പൈനാപ്പിളിന് വളമിടാനും കീട-രോഗനിയന്ത്രണത്തിനും ആയവനയിൽ നടത്തിയ ഡ്രോൺ പ്രദർശനം

കാർഷി​ക ഡ്രോൺ​ പദ്ധതി​ കൃഷി​യി​ട പ്രദർശനം

മൂവാറ്റുപുഴ: പൈനാപ്പി​ൾ കൃഷി​യി​ടത്തി​ൽ വളമി​ടാനും കീടങ്ങളെ നി​യന്ത്രി​ക്കാനും ഇനി​ വളരെ എളുപ്പം.

കളകളെ അരി​ഞ്ഞുതള്ളാനും ഇനി​ അധി​കം മെനക്കെടേണ്ട. കൃഷി​യി​ടങ്ങളി​ൽ ഡ്രോണുകൾ എത്തുന്നതോടെയാണി​ത്.

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതി പ്രകാരമാണ് കാർഷി​ക ഡ്രോണുകൾ എത്തുന്നത്.

കാർഷിക ഡ്രോണുകളുടെ കൃഷിയിട പ്രദർശനവും പ്രവർത്തിപരിചയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു . മൂവാറ്റുപുഴ ബ്ലോക്കിൽ ആയവന ഗ്രാമ പഞ്ചായത്ത് സിദ്ധൻ പടിയിൽ ജോർജ് ജേക്കബ് മലേക്കുടിയുടെ 7 ഏക്കർ പൈനാപ്പിൾ തോട്ടത്തിലാണ് കാർഷിക ഡ്രോണുകളുടെ ഡെമോൺസ്ട്രേഷൻ നടത്തിയത്.

പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലകൾതോറും കൃഷിയിടങ്ങളിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തിപരിചയവും വകുപ്പിലെ കാർഷിക എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ആയ വന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ് ദക്ഷിണ മേഖലാ എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി) സി.കെ. രാജ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ജോർജ് ,ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹന സോബിൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം .എസ് ഭാസ്കരൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സുനിൽ കൃഷി അസി.ഡയറക്ടർ ടാനി തോമസ് ,അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ കെ സുരേഷ് കുമാർ ,കൃഷി ഓഫീസർ അഞ്ജു പോൾ എന്നിവർ പങ്കെടുത്തു.

............................

കാർഷിക മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുമ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ വേണ്ടിയാണ് ബോധവത്കരണം നടത്തുന്നത്. പരിപാടികൾ സംഘടിപ്പിക്കുന്നത്. വളപ്രയോഗം, കളനിയന്ത്രണം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നീ മേഖലകളിൽ ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.

കൃഷി​ വകുപ്പ് അധി​കൃതർ

സബ് സി​ഡി​ 4-5 ലക്ഷം

നടപ്പു സാമ്പത്തിക വർഷം വകുപ്പ് നടപ്പാക്കുന്ന പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാലു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെ സബ്സിഡിയിൽ നൽകും. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ സ്ഥലത്ത് വിള പരിപാലനം നടത്താനും പ്രകൃതിക്ക് ദോഷം വരാതെ ചുരുങ്ങിയ അളവിലുള്ള വിള സംരക്ഷണ മരുന്നുകളുപയോഗിച്ച് വിളകളെ സംരക്ഷിക്കാനും ഈ രീതിയിലൂടെ സാധിക്കും.