പറവൂർ: കൊച്ചി ബ്ലൂ സ്ട്രൈക്കേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ ജില്ലാ ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റ് ഇന്ന് കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ ഒമ്പതിന് മുനമ്പം ഡിവൈ.എസ്.പി എം.കെ.മുരളി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ 12, പെൺകുട്ടികളുടെ വിഭാഗത്തിൽ 10 ടീമുകൾ മത്സരിക്കും. 3 കോർട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ജേഴ്സി നൽകും. വിദ്യാർത്ഥികൾക്കുള്ള ഭക്ഷണവും ഒരുക്കുന്നുണ്ട്.

മികച്ച കായിക താരങ്ങൾക്കു പ്രത്യേക പുരസ്കാരവും ഉണ്ടാകും. സംസ്ഥാന ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റ് അടുത്തമാസം പറവൂരിൽ നടക്കും. അതിൽ 14 ജില്ലകളിൽ നിന്നായി 28 സ്കൂൾ ടീമുകൾ പങ്കെടുക്കും.