തൃപ്പൂണിത്തുറ: കലാ പ്രവർത്തകരും ദമ്പതികളുമായ പ്രേമ-രാജേന്ദ്രൻ കുടുംബ സഹായ നിധിക്കുവേണ്ടി കൊച്ചിൻ മൺസൂർ നടത്തിയ ഗാന തരംഗിണി പരിപാടി മുൻ എം.എൽ.എ എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരി അഡ്വ. സുഭാഷ്ചന്ദ് അദ്ധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം ജില്ല പ്രസിഡന്റ് ഡോ.കെ.ജി.പൗലോസ്, കേരള സംഗീതനാടക അക്കാഡമി ആക്ടിംഗ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, നാടക പ്രവർത്തകൻ എ.ആർ.രതീശൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.എൻ.ഷാജി, പുരോഗമന കലാ സാഹിത്യ സംഘം തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി സി.ബി. വേണുഗോപാൽ, സംഘാടക സമിതി ജനറൽ കൺവീനർ എം.കെ. സുനിൽ എന്നിവർ സംസാരിച്ചു. മുപ്പത് ഗായകരുടെ 41 ഗാനങ്ങൾ 4 മണിക്കൂറിൽ പാടിയാണ് കൊച്ചിൻ മൺസൂർ തന്റെ 20-ാമത്തെ റെക്കാഡിന് ശ്രമിച്ചത്. വർഗീസ് കാട്ടിപ്പറമ്പൻ, കലാമണ്ഡലം പ്രഭാകരൻ, കലാഭവൻ സുദർശനൻ, ഗോകുൽ മേനോൻ, സുബ്രഹ്മണ്യൻ ബോൾഗാട്ടി, കലാഭവൻ ബഷീർ തുടങ്ങി നിരവധി കലാകാരൻമാർ ആശംസകളർപ്പിക്കാൻ എത്തിയിരുന്നു.