മൂവാറ്റുപുഴ: സി.പി.ഐ ആവോലി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത്‌ മെമ്പറുമായ കെ.കെ. ശശിയെയും സഹോദരൻ ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. രാജനെയും വീടുകയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. രണ്ടാർ കോട്ടപ്പുറം കവലയിൽനടന്ന പ്രതിഷേധയോഗം മൂവാറ്റുപുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബിൾ സാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. പി .പോൾ, കെ. ഇ .ഷാജി, ജോർജ് മുണ്ടക്കൻ, കെ .ഇ. മജീദ്, എം ,കെ ,അജി, തുടങ്ങിയവർ സംസാരിച്ചു.