തൃപ്പൂണിത്തുറ: നഗരസഭ വാർഡ് 36 ൽ നടന്ന വാർഡ് സഭയും വയോജനങ്ങളെ ആദരിക്കൽ ചടങ്ങും കെ.ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വാർഡ് കൗൺസിലർ ജയകുമാർ എന്നിവർ ചേർന്ന് 80 വയസിന് മുകളിൽ പ്രായമുള്ളവരെ പുരസ്കാരം നൽകി ആദരിച്ചു. രാജമോഹന വർമ്മ, ടി.കെ.രാജപ്പൻ, കോ ഓർഡിനേറ്റർ പ്രീത, ആശാ വർക്കർ രശ്മി, ശകുന്തള ജയകുമാർ എന്നിവർ സംസാരിച്ചു.