കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് വൈകിട്ട് ആറിന് പൂജവയ്പ്പ്.

തുടർന്ന് സിനിമാതാരം ഹരിശ്രീ അശോകൻ നവരാത്രി സാംസ്കാരികോത്സവം ഉദ്ഘാടനം പെയ്യും. തുടർന്ന് തിരുവൈരാണിക്കുളം ചിലങ്ക ഡാൻസ് സ്കൂളിന്റെ നൃത്തസന്ധ്യ. തിങ്കൾ വൈകിട്ട് 6 .45 ന് തിരുവാതിരകളി, 7 ന് ഭക്തിഗാനമഞ്ജരി, ചൊവ്വ രാവിലെ എട്ടുമുതൽ സംഗീതാർച്ചന. അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് തിരുവാതിര അക്കാഡമിയുടെ നൃത്തോത്സവ്. ബുധനാഴ്ച രാവിലെ 7.30ന് വിദ്യാരംഭം, എട്ടിന് പൂജയെടുപ്പ്, ഒമ്പതിന് വിദ്യാഗോപാല മന്ത്രാർച്ചന, 6.30ന് തൃപ്പൂണിത്തറ നാട്യാചാര്യ സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്തങ്ങൾ. സംഗീതാർച്ചനയിൽ പങ്കെടുക്കേണ്ടവർ ക്ഷേത്രകമ്മറ്റിയെ അറിയിക്കണമെന്ന് സെക്രട്ടറി കെ.എ. പ്രസൂൺകുമാർ അറിയിച്ചു. ഫോൺ: 0484 2600182.