തൃക്കാക്കര: സീനിയർ സിറ്റിസൺ കൗൺസിൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു. 80 വയസ് കഴിഞ്ഞവരെ ആദരിച്ചു. സ്വാന്തന സഹായ വിതരണവും നടത്തി. ദിനാചരണം തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം.ജെ.ഡിക്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ബീന കോമളൻ മുഖ്യപ്രഭാഷണം നടത്തി. സിനിയർ സിറ്റിസൺ നേതാക്കളായ ടി.വേലായുധൻ നായർ, എം.എബ്രഹാം, കെ. എം.പീറ്റർ , എൻ.ജയദേവൻ, എൻ.എൻ.സോമരാജൻ എന്നിവർ സംസാരിച്ചു.