 
പെരുമ്പാവൂർ: റസിഡന്റ്‌സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെയുള്ള ജനകീയ കൂട്ടായ്മ നടത്തി.മേഖലപ്രസിഡന്റ് അഡ്വ.എൻ.സി മോഹനൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ജി.ജയപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.ഇ നൗഷാദ്, ഡോ. അജി.സി.പണിക്കർ, പി.കെ സുരേന്ദ്രൻ, എസ്.ഷറഫ്, കെ.എം ഷാജി, കീഴില്ലം രാമചന്ദ്രനായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. അജി.സി. പണിക്കർ, എൽ.ആർ ശ്രീകുമാർ (കൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബർ 18 ന് വൈകിട്ട് 4 മണിക് പെരുമ്പാവൂർ ടൗണിൽ മയക്കുമരുന്നിനെതിരെ ജനകീയ റാലി സംഘടിപ്പിക്കുന്നതിനും വിദ്യാലയങ്ങൾ കേന്ദ്രീകരിച് തെരുവുനാടകവും, സംഗീത ശിൽപവും സംഘടിപ്പിക്കുന്നതിനും 15 മുതൽ നവമ്പർ 14 വരെ മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കുന്നതിനും തീരുമാനിച്ചു.