പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാല ഒക്ടോബർ അഞ്ചിന് ഗവ. എൽ.പി സ്‌കൂളിൽ വിദ്യാരംഭത്തിന് അവസരം ഒരുക്കുന്നു. സർവീസിൽനിന്ന് വിരമിച്ച 11 അദ്ധ്യാപകർ അക്ഷരമുറ്റത്ത് നടക്കുന്ന വിദ്യാരംഭത്തിന് നേതൃത്വം നൽകും. ചിത്രരചന, ഡാൻസ് , മ്യൂസിക് എന്നിവയ്ക്കും ഗുരുനാഥന്മാർ ഉണ്ടായിരിക്കും. ഗുരുവന്ദനം, ചിത്രരചനക്കളരി, ഗാനാർച്ചന തുടങ്ങിയവ നടക്കും. ഹെഡ്മാസ്റ്റർ ടി.വി. ജയനെ വായന പൂർണിമയുടെ നേതൃത്വത്തിൽ ശ്രേഷ്ഠാചാര്യ പുരസ്‌കാരം നൽകി ആദരിക്കും.