പെരുമ്പാവൂർ: പെരുമ്പാവൂർ ആശ്രമം ഫിസിക്കൽ അക്കാദമി 2022 ബാച്ചിന്റെ കൂട്ടായ്മ ഫ്‌ളോറ ഓഡിറ്റോറിയത്തിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ആശ്രമം സ്‌കൂൾ ഗ്രൗണ്ടിൽ കേന്ദ്ര, കേരള സേനയ്ക്കായുളള സൗജന്യ പരിശീലനം നടത്തുന്ന റുക്‌സ റഷീദിനെ ചടങ്ങിൽ അനുമോദിച്ചു. വുമൺ പൊലീസ് കോൺസ്റ്റബിൾ, ഫയർമാൻ, ഡ്രൈവർ എന്നിവയിലെ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. എൽദോസ് കുന്നപ്പള്ളി എം. എൽ. എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ടെൽക് ചെയർമാൻ അഡ്വ. എൻ.സി.മോഹനൻ, ടിവി ഷോ താരം ഷിയാസ് കരീം, ബി. എച്ച്. മുഹമ്മദ് പരീത്, ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.