കൊച്ചി: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഡോക്ടർ തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് എ.ഐ.വൈ.എഫ്. ജില്ലാ ജനറൽ ആശുപത്രിയിൽ ന്യൂറോളജി, ഗ്യാസ്‌ട്രോളജി ഡിപ്പാർട്ട്‌മെന്റുകളിൽ ഡോക്ടർമാരുടെ ഒഴിവ് നികത്താതായിട്ട് മാസങ്ങളായി.

ഡോക്ടർമാരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും അഭാവം സേവനങ്ങൾക്ക് തടസമാകുന്നുണ്ട്. ആതുര സേവന മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങൾക്ക് ലഭ്യമാകുന്നില്ല. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഗുരുതരമായ വീഴ്ചകൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പ്രസിഡന്റ് പി.കെ.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.