photo
മുനമ്പം പൊലീസിന്റെ വെളിച്ചവുമായി വീട്ടിലേക്ക് പ്രചരണ ജാഥ ചെറായിയിൽ എത്തിയപ്പോൾ

വൈപ്പിൻ: ലഹരിക്കെതിരെ പ്രചhരണവുമായി മുനമ്പം പൊലീസ് ജനങ്ങളിലേക്കിറങ്ങി. വെളിച്ചവുമായി വീട്ടിലേക്ക് പരിപാടിയിൽ കുട്ടികളും യുവാക്കളും അമ്മമാരും ദീപങ്ങളുമായി അണിനിരന്നു. സന്ധ്യക്കjശേഷം ചെറായി ബേക്കറി വളവിൽ വാർഡ് മെമ്പർ വി.ടി. സൂരജിന് പൊലീസ് ഉദ്യോഗസ്ഥർ ദീപം കൈമാറി.

റെസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ കൈകളിൽ ദീപങ്ങളുമായി ബേക്കറി ഈസ്റ്റ് റോഡ്, വാരിശേരി വെസ്റ്റ് റോഡുവഴി വാരിശേരി ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ എ. എൽ. യേശുദാസ് സമാപനപ്രസംഗം നടത്തി.

എസ്.ഐമാരായ ശശികുമാർ, ടി.കെ. രാജീവ്, എ.എസ്.ഐ. സിജു, സി.പി.ഒ ലെനീഷ്, ബേക്കറി ഈസ്റ്റ്റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ. രത്‌നൻ, ബേബി നടേശൻ, മിനി ബാബു, പ്രേമലത ഗോപി, പി.എസ്. ദീപു, ബേബി ശശി തുടങ്ങിയവർ നേതൃത്വം നൽകി.