
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയ, റോട്ടറി കൊച്ചി മിഡ് ടൗണിന്റെ സഹകരണത്തോടെ 45 പേർക്ക് കൃത്രിമ കാലുകൾ വിതരണം ചെയ്തു. റോട്ടറി കൊച്ചി മിഡ് ടൗൺ പ്രസിഡന്റ് രാധേഷ് ഭട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുൻ ഡിസ്ട്രിക്ട് ഗവർണർ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, രഘു രാമചന്ദ്രൻ, ജനാർദ്ദന പൈ, മരിയൻ പോൾ, ബാബു കണ്ണൻ, ബദരീനാഥ്, അരുൺ റെഡ്ഡി, മാത്യു സി.ജോർജ് എന്നിവർ സംസാരിച്ചു. രണ്ട് ഘട്ടങ്ങളിലായി 90 പേർക്ക് കൃത്രിമ കാലുകൾ നൽകിക്കഴിഞ്ഞു.