deen
ഡീൻ കുര്യാക്കോസ് എം.പി വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിവരുന്ന

മൂവാറ്റുപുഴ: വിദ്യാർത്ഥികൾ ജീവി​തത്തി​ൽ ഉയരുവാൻ സ്വപ്നം കാണണമെന്ന് സഞ്ചാരി​ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു . ഡീൻ കുര്യാക്കോസ് എം.പി വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിവരുന്ന 'റൈസ്' പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ എസ്.എസ് .എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഡീൻ കുര്യാക്കോസ് എം. പി അദ്ധ്യക്ഷത വഹിച്ചു. നിർമ്മല ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം സ്വാഗതം പറഞ്ഞു. മുൻ എം.പി. കെ. ഫ്രാൻസിസ് ജോർജ് , മുൻ എം.എൽ.എ ജോണി നെല്ലൂർ , നഗരസഭ ചെയർമാൻ പി.പി എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വർക്കി, ജോർജ് ഫ്രാൻസിസ് തെക്കേക്കര, എൻ .എം .ജോസഫ്, യു. ഡി. ഫ് ചെയർമാൻ അഡ്വ. കെ.എം. സലിം, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ ജോസ് പെരുമ്പള്ളിക്കുന്നേൽ, സലീം ഹാജി, നഗരസഭ വൈസ് ചെയർമാൻ സിനി ബിജു, മുനിസിപ്പൽ കൗൺസിലർമാരായ ജിനു മാടേക്കൽ ,ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട്, രാജശ്രീ രാജ്, അമൽ ബാബു, ജോയിസ് മേരി ആന്റണി എന്നിവർ സംസാരിച്ചു. .