തൃക്കാക്കര: തൃക്കാക്കര പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി നന്മ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. കാക്കനാട് കമ്യൂണിറ്റി ഹാളിൽ നടത്തിയ സംഗമത്തിൽ രോഗികളും ബന്ധുക്കളുമടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു. പ്രസിഡന്റ് അബ്ദുൽ മജീദ് അദ്ധ്യക്ഷനായ സംഗമം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി, വികസന സ്ഥിരംസമിതി അദ്ധ്യക്ഷ സ്മിത സണ്ണി, ട്രാക്ക് പ്രസിഡന്റ് ഡോ.എം.സി.ദിലീപ് കുമാർ, നഗരസഭാ കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി വിജു, ഹസീന ഉമ്മർ, ഡോ.കെ.വി.ധന്യ, മജീദ് ചാത്തംവേലി, ടി.ഇ.ഹബീബ്, നന്മ പാലിയേറ്റീവ് സെക്രട്ടറി അബ്ദുൽ നസീർ, ട്രഷറർ ജോഷി ജോർജ് തുടങ്ങിയവർ സംസാരിച്ചു.