shipyard

കൊച്ചി: ഐ.ടി.ഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ പഠനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഫിറ്റർ, ഷീറ്റ് മെറ്റൽ, വെൽഡർ അനുബന്ധ കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് മാസം തിരഞ്ഞെടുത്ത പോളിടെക്‌നിക്ക് കോളേജുകളിലും തുടർന്നുള്ള നാല് മാസം കൊച്ചിൻ ഷിപ്പ‌്‌യാർഡിലുമാണ് പരിശീലനം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപും കൊച്ചിൻ ഷിപ്പ്‌യാർഡും നൽകുന്ന സർട്ടിഫിക്കറ്റുകളും ഷിപ്പ്‌യാർഡിൽ ജോലിയും ലഭിക്കും. 30 വയസാണ് പ്രായപരിധി. വിവരങ്ങൾക്ക് www.asapkerala.gov.in, ഫോൺ: 9495999709, 9495999623.