പള്ളുരുത്തി: ദീപം പള്ളുരുത്തിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ദീപം ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മുൻ എം. എൽ. എ. ടി.പി.പീതാംബരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നവീകരിച്ച ദീപം ജംഗ്ഷൻ ബോർഡ് കൗൺസിലർ പി. എസ്.വിജു സമർപ്പിച്ചു. മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, മനുഷ്യാവകാശ സമിതി ദേശീയ പ്രസിഡന്റ് കെ.യു.ഇബ്രാഹിം, പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം സി.ആർ. ബിജു, പ്രവിത അനീഷ്, തോമസ് കൊറശേരി, കെ.പി.സോമൻ, കെ.കെ. സുദേവ്, അംബരീക്ഷൻ, പി.എം.അശോകൻ, പി. വി.ബാബു, പ്രസിഡന്റ് ടി.കെ. സുന്ദരൻ, സെക്രട്ടറി എം.എച്ച്.കബീർ എന്നിവർ സംസാരിച്ചു.