തോപ്പുംപടി: ഗാന്ധി ജയന്തിദിനത്തിൽ കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ മൂലങ്കുഴി ഭാസ്കരന്റെ സ്മരണാർത്ഥം യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ആൻമിയ എ.എം. (ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂൾ), അജ്മൽ ഷാ വി.എസ് (എസ്.ഡി.പി. വൈ ബോയ്സ് ഹൈസ്കൂൾ), അർച്ചന പി.പി. (ഗവ.ഹൈസ്കൂൾ, പുത്തൻ തോട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ എന്നിവ നൽകി.