തൃപ്പൂണിത്തുറ: ഗാന്ധിജയന്തി ദിനത്തിൽ ധീവരസഭ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനോദയം സഭ അതിർത്തിയിൽ മാങ്കായിക്കടവു ഫിഷ് ലാൻഡിംഗ് സെന്ററിൽ ധീവരസഭ ഭാരവാഹികളുടെ നേതൃത്വത്തിൽ പോളപ്പായൽവാരി പ്രതിഷേധിച്ചു. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് സർക്കാരും പഞ്ചായത്തും ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് പ്രസിഡന്റ് പി.എസ്. ഷൈജു, സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് വി.വി. മുരളീധരൻ, ജില്ലാ പ്രസിഡന്റ് കെ.വി.സാബു, സംസ്ഥാന യുവജന സെക്രട്ടറി പി.എസ്.ഷമി, സംസ്ഥാന കൗൺസിൽ അംഗം രേണുക കാർത്തികേയൻ, ജില്ല കമ്മിറ്റി അംഗം കെ.ഇ.നാരായണൻ, സാംസ്കാരിക സമിതി അംഗം നടരാജൻ , വിജ്ഞാനോദയ സഭാ പ്രസിഡന്റ് കെ.എൻ. കാർത്തികേയൻ, എം.വി.ബാലകൃഷ്ണൻ, എസ്.എസ്.ദാമോദരൻ, എ.കെ കാർത്തികേയൻ, ഒ.എം.സുഗുണൻ, എം.കെ. രാധാകൃഷ്ണൻ, എം.വി. ഗോപി, എ.കെ. ഗോപി എന്നിവർ പങ്കെടുത്തു.