തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിലെ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരശുചീകരണവും സ്കൂൾ അങ്കണത്തിൽ പൂച്ചെടിനടീലും നടത്തി. മാനേജർ ഫാദർ മനോജ് വർഗീസ് തുരുത്തേൽ പൂച്ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ വി.വൈ.തോമസ്, അക്കാഡമിക് പ്രിൻസിപ്പൽ സൂസി ചെറിയാൻ, പ്രിൻസിപ്പൽ പി.ധന്യ, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു.