തൃപ്പൂണിത്തുറ: അന്താരാഷ്ട്ര നിലവാരത്തിലെ നടപ്പാത എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പെഡസ്ട്രിയൻ ഫെസിലിറ്റേഷൻ കൗൺസിൽ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പദയാത്ര നടത്തി. കെ. ബാബു എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. കെ.എം.ആർ.എൽ ജനറൽ മാനേജർ വിനു സി. കോശി,ടി. പി.എഫ്.സി അദ്ധ്യക്ഷൻ അജിത്ത് കുമാർ വർമ്മ, ടി.പി.എഫ്.സി അംഗങ്ങൾ, വിവിധ വാക്കേഴ്സ് ഫോറം അംഗങ്ങൾ എന്നിവരും ചോയ്സ്, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ശ്രീവെങ്കിടേശ്വര സ്കൂൾ, എൻ.എസ്.എസ്, ഭവൻസ് തുടങ്ങി പത്തോളം സ്കൂളിലെ വിദ്യാർത്ഥികളും പദയാത്രയിൽ പങ്കെടുത്തു.