ആലുവ: ഗാന്ധി ദർശൻ സമിതി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനം ആലുവ സ്‌നേഹക്കൂടിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. സ്ഥാപനത്തിലെ ഒരു കുട്ടിയുടെ പഠന ചെലവ് സമിതി ഏറ്റെടുത്തു. അൻവർ സാദത്ത് എം.എൽ.എ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോർജ് ജോൺ വാലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാദർ ജോയ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, പി.എ. മുജീബ്, മുനിസിപ്പൽ കൗൺസിലർ കെ. ജയകുമാർ, എ.കെ. വർഗീസ്, ബാബു കുളങ്ങര, അക്‌സർ അമ്പലപ്പറമ്പ്, ദീപക് സെബാസ്റ്റ്യൻ, ജൂഡ്‌സൺ ജോയ്, ഫൈസൽ ഖാലിദ്, എം.എ. സത്താർ, എം.ഐ. സലീം, ആന്റോ ബേബി, ജോയൽ തോമസ്, ആകാശ് അശോകൻ എന്നിവർ സംസാരിച്ചു.