നെടുമ്പാശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ പി നെടുമ്പാശേരി മണ്ഡലം കമ്മിറ്റി ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിൽ വിവിധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലത ഗംഗാധരൻ, പി. ക്യഷ്ണദാസ്, മണ്ഡലം നേതാക്കളായ എ.കെ. അജി, ഷീജ മധു, ബിനു വൈപ്പുമഠം, കെ. മധുസൂധനൻ, വി.പി. ഷാജി, പി.ആർ. രഘു, വിനോദ് കണ്ണിക്കര എന്നിവർ നേതൃത്വം നൽകി.