നെടുമ്പാശേരി: കുറുമശേരി യാനം ലൈബ്രറി ആൻഡ് അക്കാദമിക് സെന്റർ സംഘടിപ്പിച്ച ലോക വയോജന ദിനാചരണം ഗ്രാമപഞ്ചായത്തംഗം ശാരദ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി സതീശൻ അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങളും സാമൂഹ്യ ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. ഷിബു ക്ലാസെടുത്തു. ജീവിത ശൈലി രോഗ പരിശോധന, മുതിർന്ന പൗരന്മാരെ ആദരിക്കൽ, കിടപ്പു രോഗികളെ ആദരിക്കൽ എന്നിവ നടത്തി. ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്റ്റീഫൻ, എ.എസ്. ശരത്ത്, രാമചന്ദ്രൻ, ശാന്ത ടീച്ചർ, സി.കെ. അശോകൻ എന്നിവർ സംസാരിച്ചു.