11
പഠന ശിബിരം നവമി 2022 ആലുവ ഗുരുദീപം പഠന കേന്ദ്രത്തിലെ ലാലൻ വിടാകുഴ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയിൽ നടന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശാഖയുടെ കീഴിലെ വനിതാ സംഘവും ഗുരുകുലവും സംഘടിപ്പിച്ച പഠന ശിബിരം നവമി 2022 ആലുവ ഗുരുദീപം പഠന കേന്ദ്രത്തിലെ ലാലൻ വിടാകുഴ ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ നടന്ന പഠന ശിബിരത്തിൽ വനിതാ സംഘം പ്രസിഡന്റ്‌ മിനി അനിൽകുമാർ അദ്ധ്യഷത വഹിച്ചു. ഗുരുകുലം രക്ഷാധികാരി മനേഷ് മോഹനൻ സ്വാഗതം പറഞ്ഞു. മയക്കുമരുന്നും ഇന്നത്തെ തലമുറയും എന്ന വിഷയത്തിൽ ജനമൈത്രി പോലീസ് പരിശീലകൻ കെ.പി.അജേഷ് ക്ലാസ് നയിച്ചു. ഉണ്ണി കാക്കനാട്, കെ.ബി. പ്രവീൺ, കെ.ആർ.അശോകൻ, കെ.എൻ.രാജൻ, ബിനീഷ് ഇലവുങ്കൽ, പ്രസന്ന സുരേഷ്, രതി ഉദയൻ, കെ. ആർ.പ്രമോദ് , കെ.ആർ.ഷിജു, പി.ആർ.അരുൺ, ദിയ പ്രവീൺ എന്നിവർ നേതൃത്വം നൽകി.