sreeman-
സംസ്ഥാന ഉപന്യാസ മത്സര പുരസ്ക്കാര വിതരണ ചടങ്ങിൽ ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ ഭദ്രദീപം തെളിക്കുന്നു.

ആലുവ: എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. കൊടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ അനുശോചി​ച്ചു. കളമശ്ശേരി രാജഗിരി സ്കൂളിലെ ജെ. മാളവിക, എരൂര്‍ ഭവാന്‍സ് വിദ്യാമന്ദിറിലെ വി. കീര്‍ത്തന, തിരുവാങ്കുളം ഭവാന്‍സ് മുന്‍ഷി വിദ്യാശ്രം നിരഞ്ജന മനയില്‍, ആലുവ സെന്‍റ് ഫ്രാന്‍സിസ് എച്ച്.എസ് ഫോര്‍ ഗേള്‍സിലെ അക്ഷര അനില്‍ ഏന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. 8000, 7000, 5000 രൂപയുടെ ഗാന്ധി സാഹിത്യ കൃതികളും മെമന്‍റോയും ബഹുമതി പത്രവുമടങ്ങിയതാണ് പുരസ്കാരം. പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിലും ശ്രീമന്‍ നാരായണനും ചേര്‍ന്ന് പുരസ്ക്കാര വിതരണം നിര്‍വ്വഹിച്ചു. ഡോ. സുന്ദരം വേലായുധന്‍, ശശിധരന്‍ കല്ലേരി, ഷാജു മാസ്റ്റര്‍, എസ്. ആന്‍റണി, ഹരശ്രീ ബാബുരാജ്, എച്ച്.സി. രവീന്ദ്രന്‍,ജയന്‍ മാലില്‍, അമൃത പ്രീതം, ജയന്‍ സമന്വയ, കെ.എസ്. പ്രകാശ്, എം. മുകുന്ദന്‍, എന്‍.എന്‍. നമ്പീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.എം. അതുല്യ, വി. അര്‍ച്ചന, കെ.എസ്. ലക്ഷ്മി, പി.എം. ജോസഫ് എന്നിവരെ ആദരിച്ചു.