മരട്: 'സേവാപാക്ഷിക'ത്തിന്റെ ഭാഗമായി ബി.ജെ.പി മരട് ഏരിയാ കമ്മിറ്റി പ്രസിഡന്റ് ടി.ബി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ മരട് വളന്തകാട് ആശുപത്രി കുടുംബക്ഷേമ ഉപകേന്ദ്രം വൃത്തിയാക്കി. ബി.ജെ.പി പളളുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി പി.എൻ.ഉദയൻ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച പള്ളുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി എൽ.ലളിത, കമ്മിറ്റി അംഗം സിനി ശിവപ്രസാദ്, കർഷകമോർച്ച പള്ളുരുത്തി മണ്ഡലം കമ്മിറ്റി അംഗം രാജേന്ദ്രൻ, ബി.ജെ.പി മരട് ഏരിയാ സെക്രട്ടറിമാരായ കെ.വി.രാജേഷ്, എസ്.സജിലാൽ, കമ്മിറ്റി അംഗങ്ങളായ രമേഷ്, ശ്രീകാന്ത്, ബൂത്ത് പ്രസിഡന്റ് സുതൻ തുടങ്ങിയവർ പങ്കെടുത്തു.