മട്ടാഞ്ചേരി: പനയിപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് പി.എം.അസ്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം എം. എ. മുഹമ്മദാലി, ബ്ളോക്ക് ട്രഷറർ ഹസിം ഹംസ, ബ്ളോക്ക് സെക്രട്ടറിമാരായ ഷമിർ വളവത്ത്, ടി.എം. റിഫാസ്, എം.യു.ഹാരിസ് ന്യൂനപക്ഷ സെൽ സംസ്ഥാന സമിതി അംഗം അമിർ ബാവ, ഡിവിഷൻ പ്രസിഡന്റ് സി.എം.നവാബ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലൈലാ കബിർ, മെയ് ജോ കെ. അഗസ്റ്റിൻ, സുനിതാ ഷമീർ, ജാസ്മിൻ റഫീഖ് എന്നിവർ സംസാരിച്ചു.