പള്ളുരുത്തി: നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാനിലയം പോൾ സ്മാരക സംസ്ഥാന രംഗപട മത്സരം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള പതിനേഴ് കലാകാരന്മാർ പങ്കെടുത്തു. ആർട്ടിസ്റ്റ് ചന്ദ്രബാബു കോ-ഓർഡിനേറ്ററായി. ഫ്രാൻസിസ് ഈരവേലി അദ്ധ്യക്ഷനായി. വിജയികൾക്ക് 9ന് ജില്ലാ സമ്മേളന സമാപനച്ചടങ്ങിൽ സമ്മാനങ്ങൾ നൽകും.